Asianet News MalayalamAsianet News Malayalam

മൗനം സമ്മതമാണ്; നമ്മുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാൻ ആരെയും അനുവദിക്കരുത്; പൗരത്വനിയമത്തിനെതിരെ പ്രകാശ് രാജ്

ഇന്ത്യക്കാര്‍ സി.എ.ബിക്കെതിരെ, ജാമിയക്കൊപ്പം എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുമ്പും പ്രകാശ് രാജ് രം​ഗത്തെത്തിയിട്ടുണ്ട്. 

actor prakash raj tweet against caa
Author
Chennai, First Published Dec 18, 2019, 3:21 PM IST

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ് ട്വിറ്ററില്‍. ''മൗനം സമ്മതമാണ്. നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്''- പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യക്കാര്‍ സി.എ.ബിക്കെതിരെ, ജാമിയക്കൊപ്പം എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുമ്പും പ്രകാശ് രാജ് രം​ഗത്തെത്തിയിട്ടുണ്ട്. 

സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി രം​ഗത്തെത്തിയിരിക്കുന്നത്. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, സുരാജ് വെഞ്ഞാറമ്മൂട്, , ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, അനശ്വര രാജന്‍ തുടങ്ങിയ മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദ​ഗതി നിയമത്തെയും ജാമിയ മിലിയ ഇസ് ലാമിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ അക്രമത്തെയും ഇവർ വമർശിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios