2020 ജൂണ്‍ 7നാണ് കന്നട നടനും മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ അകാല വിയേ​ഗം.

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മേഘ്ന രാജ്. കഴിഞ്ഞ ദിവസങ്ങൾ മേഘ്ന പുനര്‍വിവാഹിതയാവുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമും തമ്മിൽ വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുനർവിവാഹവാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രഥം. 

‘ആദ്യമൊക്കെ ഇത് അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടാൻ പോകുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്’– 
എന്നാണ് പ്രഥം വ്യക്തമാക്കിയത്.

Scroll to load tweet…

2020 ജൂണ്‍ 7നാണ് കന്നട നടനും മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ അകാല വിയേ​ഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവിയുടെ മരണം. ഇദ്ദേഹം മരിക്കുമ്പോൾ ആറ് മാസം ​ഗർഭിണിയായിരുന്നു മേഘ്ന. പിന്നാലെ 2020 ഒക്ടോബറില്‍ മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞു ജനിച്ചു. റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന്റെ പേര്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona