വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ സന്തോഷ് കെ നായരുടെ മകൾ രാജശ്രീ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ഇതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് . സന്തോഷ് കെ നായരേ മലയാളികൾക്ക് സുപരിചിതം ആണെങ്കിലും അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. അതു കൊണ്ട് തന്നെ മകളുടെ കല്യാണ ഫോട്ടോ ആരാധകർ ഏറ്റെടുക്കുകയാണ്.

‘രാഗം താനം പല്ലവി’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്ക് എത്തുന്നത്. ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സന്തോഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.