നടൻ പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞത് അങ്ങനെയായിരുന്നില്ലെന്ന് ശാലിൻ സോയ. 

നടി ശാലിൻ സോയ സീരിയലിലും സിനിമയിലുമൊക്കെ സജീവമാണ്. സാമൂഹ്യ മാധ്യമത്തില്‍ നിറസാന്നിദ്ധ്യമായ ഒരു താരമായതിനാല്‍ ശാലിൻ സോയയുടെ വിശേഷങ്ങള്‍ ചര്‍ച്ചയായി മാറാറുണ്ട്. ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ ഒരു അഭിമുഖവും താരത്തിന്റേതായി ചര്‍ച്ചകളില്‍ നിറയുകയാണ്. ശാലിൻ സോയ പ്രണവ് മോഹൻലാലിനെ കുറിച്ച് സൂചിപ്പിച്ചതാണ് ചര്‍ച്ചയാകുന്നത്.

പ്രണവിനോട് ക്രഷാണ് എന്നല്ല എന്ന് പറയുകയാണ് നടി ശാലിൻ സോയ. ആ വ്യക്തിയെ എനിക്ക് ഇഷ്‍ടമാണ്. സിനിമയില്‍ പ്രണവെത്തുന്നതിനു മുന്നേയുള്ള ഇഷ്‍ടമാണ്. അത് എന്റെ സുഹൃത്തുക്കള്‍ക്കും അറിയാവുന്നതാണ്. പ്രണവ് യാത്രകള്‍ ഇഷ്‍ടപ്പെടുന്ന വ്യക്തിയാണ്. തീര്‍ത്തും വ്യത്യസ്‍തമാണ് പ്രണവിന്റെ രീതികള്‍. അത് കൗതുകം നിറഞ്ഞതാണ് എന്നും പറയുന്നു ശാലിൻ സോയ.

ഒരിക്കൽ പുഷ്‌കറിൽ യാത്ര ചെയ്‍തപ്പോൾ താൻ അവിടുത്തെ ഒരു മാസികയില്‍ പ്രണവ് മോഹൻലാലിനെ കുറിച്ച് ആർട്ടിക്കിൾ കണ്ടു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ മകനാണ് പ്രണവെങ്കിലും അദ്ദേഹത്തിന്റെ ലൈഫ് അങ്ങനെയാണ് എന്ന് അറിയുമ്പോള്‍ എല്ലാവര്‍ക്കും സ്വാഭാവികമായും ഒരു കൗതുകം ഉണ്ടാകും. അല്ലാതെ ആരാധിക എന്ന് ഒന്നും പറയാൻ കഴിയില്ല എന്നും വ്യക്തമാക്കുന്നു ശാലിൻ സോയ. ഇത് ഒരിക്കല്‍ സംസാരിച്ചപ്പോള്‍ എന്തൊക്കെയോ വാര്‍ത്തകള്‍ ആയിരുന്നു. വിവാഹ അഭ്യര്‍ഥന നടത്തിയെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. അത് ഒന്നും ഞാൻ അറിഞ്ഞിട്ടല്ല. പ്രണവിനെ ഒരിക്കല്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും പറയുന്നു ശാലിൻ സോയ.

കൊച്ചി ടു ചെന്നൈ ഫ്ളൈറ്റിൽ താൻ യാദൃശ്ചികമായി പ്രണവ് മോഹൻലാലിനെ ഞാൻ കണ്ടുമുട്ടി. അത്രയേയുള്ളൂ. പ്രണവിനെക്കുറിച്ച് ആളുകള്‍ക്ക് ഒരു കൗതുകമുണ്ട്. മറ്റൊരു ജീവിതം തെരഞ്ഞെടുക്കാമായിട്ടും ഇങ്ങനെ തന്നെ പ്രണവ് മോഹൻലാല്‍ പോകുന്നു എന്നതാണ് കൗതുകം. മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമാണതെന്നും പറയുന്നു ശാലിൻ.

Read More: ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടത്തില്‍, വാലിബിന്റെ ടിക്കറ്റ് വിറ്റത് ആ നിര്‍ണായക സംഖ്യയും മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക