'50കോടി അല്ലടാ..70 കോടിയായി'; 'കണ്ണൂര്‍ സ്ക്വാഡ്' സന്തോഷവുമായി ശബരീഷ്- വീഡിയോ
'കണ്ണൂർ സ്ക്വാഡ്' സംഘത്തിൽ ഒരാളായിട്ടായിരുന്നു ശബരീഷ് എത്തിയത്.

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ശബരീഷ് വർമ. നേരം എന്ന ചിത്രത്തിൽ 'പിസ്സ സുമാക്കിറായ' എന്ന ഗാനത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ശബരീഷ്, ജന ശ്രദ്ധനേടുന്നത് 'പ്രേമ'ത്തിലൂടെയാണ്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ നടനെ തേടി എത്തി. കണ്ണൂർ സ്ക്വാഡ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ശബരീഷ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കണ്ണൂർ സ്ക്വാഡ് സംഘത്തിലെ ഒരാളായിട്ടായിരുന്നു ശബരീഷ് എത്തിയത്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ശബരീഷിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.
തിയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന ശബരീഷ് വർമയെ വീഡിയോയിൽ കാണാം. ഇതിനിടയിൽ കണ്ണൂർ സ്ക്വാഡ് അൻപത് കോടി പിന്നിട്ടതിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിക്കുന്നുണ്ട്. ഇതിന് എഴുപത് കോടി ആയി എന്നാണ് ശബരീഷ് നൽകുന്ന മറുപടി. ഒപ്പം കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിൽ വളരെയധികം സന്തോഷവാനാണ് എന്നും ശബരീഷ് പറയുന്നുണ്ട്. '50കോടി അല്ലടാ...70 കോടിയായി', എന്ന ക്യാപ്ഷനോടെ ആണ് ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ശബരീഷ്, അസീസ്, റോണി, മമ്മൂട്ടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.
'കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല'; നെഗറ്റീവുകളെ കാറ്റില്‍ പറത്തി 'ചാവേറി'ന് തിരക്കേറുന്നു
അതേസമയം, ബസൂക്ക, കാതല്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ജ്യോതിക നായികയായി എത്തുന്ന കാതല്‍ ഉടന്‍ റിലീസിന് എത്തുമെന്നാണ് വിവരം. നിലവില്‍ ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..