Asianet News MalayalamAsianet News Malayalam

'എന്തിനാ നമ്മളിത്രേം ചിരിച്ചത്?', രസകരമായ വീഡിയോയുമായി നടി ഷഫ്‌ന

പരസ്‌പരം നോക്കുമ്പോഴേ ചിരി വരുന്നുവെന്നും പറയുന്നു ഷഫ്‍ന.

 

Actor Shafna Nizams new video grabs attention hrk
Author
First Published Nov 19, 2023, 10:46 AM IST

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷഫ്‍ന നിസാം. ഷഫ്‍നയെയോ ഭര്‍ത്താവും നടനുമായ സജിനെയോ കുറിച്ച് പ്രത്യേകം ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ല. ബാല നടിയായിയെത്തി പ്ലസ് ടു സിനിമയിലൂടെ നായികയായി അരങ്ങേറിയാണ് ഷഫ്‍ന ശ്രദ്ധയാകര്‍ഷിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ തന്നെ നടനായ സജിൻ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലെ ശിവൻ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രിയങ്കരനാണ്.

ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന താരവുമാണ് ഷഫ്‍ന. ലൊക്കേഷൻ വിശേഷങ്ങൾ ഷഫ്‍ന പങ്കുവയ്‍ക്കാറുണ്ട്. അത്തരത്തില്‍ ഷഫ്‍ന പങ്കുവെച്ച ഒരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അവന്തികയ്ക്കും ജിഷിൻ മോഹനുമൊപ്പമുള്ളഷോപ്പിംഗ് വീഡിയോണ് ഷഫ്‍ന പങ്കുവെച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shafna Nizam (@shafna.nizam)

ഷഫ്‍ന മണിമുത്ത് എന്ന ഒരു സീരിയലിലാണ് ഇപ്പോള്‍ വേഷമിടുന്നത്. ജിഷിനും അവന്തികയും മണിമുത്തില്‍ വേഷമിടുന്നു. സെറ്റിൽ ശത്രുക്കളാണെങ്കിലും പുറത്ത് ചങ്കുകളാണെന്ന് തെളിയിക്കുകയാണ് താരങ്ങൾ എന്നാണ് വ്യക്തമാകുന്നത്. നിങ്ങൾക്കൊപ്പം ഞാൻ ചിരിച്ചുമടുത്തു എന്നാണ് വീഡിയോയ്‍ക്ക് ക്യാപ്ഷനായി ഷഫ്‍ന എഴുതിയിരിക്കുന്നത്.

വീഡിയോയ്‍ക്ക് ക്യാപ്ഷനായി ഇത് എന്തൊരു ദിവസമായിരുന്നു എന്ന ഒരു കുറിപ്പായിരുന്നു സന്തോഷത്തോടെ ഷഫ്‍ന എഴുതിയിരിക്കുന്നത്. എനിക്ക്  ഇനിയും ചിരിക്കാൻ കഴിയാത്തവിധം തന്നെ ചിരിപ്പിച്ചതിനു ഞാൻ നിങ്ങളോട് ശരിക്കും നന്ദി പറയുന്നു. പിന്നെ എന്തിനാണ് നമ്മൾ ഇത്രയധികം ചിരിച്ചത്? എനിക്ക് ശരിക്കും അറിയില്ല. പരസ്‌പരം നോക്കുമ്പോഴേ ചിരി വരുന്നു. നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും ചിരിപ്പിക്കുന്നു. ഞാൻ നിങ്ങളെ ശരിക്കും സ്നേഹിക്കുന്നു, സുജാത മാസ്റ്റർ  സ്റ്റെബിൻ നിങ്ങളെ തങ്ങള്‍ക്ക് മിസ് ചെയ്‍തു. ഞങ്ങളുടെ സൗഹൃദത്തിനും കൂടുതൽ ചിരികൾക്കും ആശംസകൾ നേരുന്നു എന്നുമാണ് നടി ഷഫ്‍ന നിസാം വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

Read More: അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ്, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios