ചെന്നൈ: തമിഴകത്തിന്‍റെ പ്രിയതാരമാണ് ചിമ്പു. വിവാദങ്ങളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരത്തിന്‍റെ 'വന്താ രാജാവാതാന്‍ വരുവേന്‍' എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. അയ്യപ്പദര്‍ശനത്തിന് ശബരിമലയില്‍ എത്തിയ ചിമ്പുവിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

40 ദിവസത്തെ വ്രതത്തിനു ശേഷമാണ് ചിമ്പു ശബരിമലയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്നിധാനത്ത് കൈകൂപ്പി നില്‍ക്കുന്ന ചിമ്പുവിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. #Simbu എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു ഈ ചിത്രങ്ങള്‍. ശബരിമലയില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകളിലേക്ക് ചിമ്പു മടങ്ങുമെന്നാണ് സൂചന.