'നാൻ റൊമ്പ മിസ് പൻട്ര സിനിമയത്'; വിക്രം മാത്രമല്ല മറ്റൊരു സൂപ്പര്‍താരവും 'ആടുജീവിതം' വേണ്ടെന്ന് വച്ചു !
2022 ജൂലൈയിൽ ചിത്രത്തിന് പാക്കപ്പ് പറയുക ആയിരുന്നു.

മലയാള സിനിമയെ ലോകമെമ്പാടും അടയാളപ്പെടുത്താൻ ഒരുങ്ങുന്ന സിനിമ എന്നാണ് ആടുജീവിതത്തെ ഏവരും വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് വിവരം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ സിനിമയായി എത്തുമ്പോൾ നജീബും ചുറ്റുപാടും എങ്ങനെ ആയിരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ ഇപ്പോൾ. എന്നാൽ പൃഥ്വിരാജിന് മുൻപ് വേറെ പല നടന്മാരെയും ബ്ലെസിയും സംഘവും സമീപിച്ചിരുന്നു. അതിൽ രണ്ടുപേരാണ് വിക്രമും സൂര്യയും. ഇപ്പോഴിതാ ആടുജീവിതത്തെ കുറിച്ച് സൂര്യ പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി.
കങ്കുവ എന്ന സൂര്യ ചിത്രത്തിന്റെ മേക്കപ്പ് രഞ്ജിത്ത് ആണ്. ചിത്രത്തിന്റെ ഷൂട്ടിനിടെ ആണ് സൂര്യ ആടുജീവിതത്തെ കുറിച്ച് പറഞ്ഞത്. "ടീസറിന് മുൻപുള്ള ആടുജീവിതത്തിന്റെ സീനുകളൊക്കെ ലീക്ക് ആയിട്ടുണ്ടായിരുന്നു. പിന്നെ സിനിമയിലെ റിയൽ ലുക്ക് കണ്ടവരുമുണ്ട്. അവർ വഴിയാണ് ഞാൻ കങ്കുവയിൽ എത്തുന്നത്. പത്ത് പന്ത്രണ്ട് വർഷം മുൻപ് വിക്രത്തിനോടും സൂര്യ സാറിനോടും സംസാരിച്ച സ്ക്രിപ്റ്റ് ആണ് ആടുജീവിതം. അവർക്കൊക്കെ സിനിമയെ കുറിച്ച് ധാരണയും പ്രതീക്ഷയും ഉണ്ട്. സംസാരിച്ചിരുന്നപ്പോൾ വേരെ വർക്ക് ഏതെങ്കിലും ഉണ്ടോന്ന് സൂര്യ സാർ ചോദിച്ചു. ആടുജീവിതം കഴിഞ്ഞതെ ഉള്ളൂവെന്ന് ഞാനും പറഞ്ഞു. ബൈ പറഞ്ഞ് പോയ ആൾ വീണ്ടും ഷേക്കന്റ് തന്നിട്ട് ഞാൻ ഭയങ്കരമായി മിസ് ചെയ്തൊരു സിനിമയാണെന്ന് പറഞ്ഞു. അതിലില്ലല്ലോ എന്ന വിഷമത്തിലാണ് പുള്ളി പറഞ്ഞത്. അത് കഴിഞ്ഞ് കങ്കുവയുടെ ലൊക്കേഷനിൽ ജ്യോതിക വന്നിരുന്നു. ആടുജീവിതം ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് സൂര്യ സാർ പരിജയപ്പെടുത്തി. അപ്പോൾ തന്നെ സാർ ഉങ്കൾക്ക് കണ്ടിപ്പ ആടുജീവിതത്തിന് അവാർഡ് കിടയ്ക്കും ഇന്ത പടത്തിക്കും അവാർഡ് കിടയ്ക്കും എന്ന് ജ്യോതിക പറഞ്ഞു", എന്ന് രഞ്ജിത്ത് അമ്പാടി പറയുന്നു.
'തീ..ഇത് ദളപതി..'; സൽമാനോ ഷാരൂഖിനോ രജനിക്കോ നേടാനാകാത്തത്, ആ നേട്ടം വിജയ്ക്ക്
2006ന് ശേഷമാണ് ആടുജീവിതം നോവൽ സിനിമയാക്കാനുള്ള ചർച്ചകൾ നടക്കുന്നത്. 2008ൽ തുടങ്ങി 2012ൽ ആണ് സിനിമയുടെ ഷൂട്ട് പ്ലാൻ ചെയ്തതത്. ആ സമയത്ത് പൃഥ്വിരാജ് ബിസി ആയിരുന്നു. പിന്നെ വേറെ പല ആക്ടേഴ്സിനെയും നോക്കി. പാൻ ഇന്ത്യൻ ലെവലിൽ ചെയ്യുമ്പോൾ അങ്ങനെയുള്ള നടന്മാരെ കുറിച്ച് ചർച്ച വന്നു. അങ്ങനെയാണ് അത് നീണ്ടുപോയത്. ഒടുവിൽ 2018 ഫെബ്രുവരിയിൽ ആണ് ആടുജീവിതം ഷൂട്ടിംഗ് തുടങ്ങുന്നത്. ഇടയ്ക്ക് കൊവിഡ് പ്രതിസന്ധികളും മറ്റുമൊക്കെയായി ചിത്രീകരണം നീണ്ടുപോയി. ശേഷം 2022 ജൂലൈയിൽ ചിത്രത്തിന് പാക്കപ്പ് പറയുക ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..