ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രം. 

ണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ജയ് ഗണേഷ്'. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കർ ആണ്. തിരക്കഥയും അദ്ദേഹം തന്നെ. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ലിറിക്കൽ വീഡിയോ ആണ് ഗാനം റിലീസായിരിക്കുന്നത്. ശങ്കർ ശർമ്മ സംഗീതം പകർന്ന് ആർസീ ഗാനരചന നിർവ്വഹിച്ച് ആലപിച്ച "നേരം ഈ കണ്ണുകൾ നനയും.." എന്ന ​ഗാനം ഏറെ ശ്രദ്ധനേടുകയാണ്.

ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.

എഡിറ്റർ-സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്-നവീൻ മുരളി, ഡിസൈൻസ്-ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്, ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ആക്ഷൻ പടവുമായി ലാൽ ജോസ്, ബി​ഗ് ബജറ്റ് ചിത്രം; ഒപ്പം ഹോംബാലെ ഫിലിംസും സന്തോഷ് ശിവനും

അതേസമയം, ഗരുഡന്‍ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം തമിഴാണ്. ഉണ്ണി മുകുന്ദനും ശശി കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തില്‍ സൂരി ആണ് നായകന്‍. ആർ എസ് ദുരൈ സെന്തിൽകുമാറാണ് ചിത്രത്തിന്‍റെ സംവിധാനം. 

NERAM Lyrical Video | Jai Ganesh | Ranjith Sankar | Unni Mukundan | Rzee | Sankar Sharma | Mahima