''12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ എക്സൈറ്റ്മെന്‍റോടെ ആര്‍മ്മി വിങ്ങിൽ പരേഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു...''

കൊച്ചി: 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് ഇന്ത്യയിന്ന്. പരസ്പരം റിപ്പബ്ലിക് ദിനാശംസകള്‍ പങ്കുവയ്ക്കുമ്പോള്‍ നടി അനുശ്രീയുടെ ആശംസ വ്യത്യസ്തമാവുകയാണ്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ഓര്‍മ്മകളാണ് അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

''ഇന്ന് ദില്ലിയിലെ തണുപ്പില്‍ പരേഡ‍് നടത്തുന്ന ഓരോ എന്‍സിസി കേഡറ്റിനും ആശംസകൾ നേരുന്നു''വെന്നായിരുന്നു അനുശ്രീയുടെ കുറിപ്പ്. 12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ എക്സൈറ്റ്മെന്‍റോടെ ആര്‍മ്മി വിങ്ങിൽ പരേഡ് ചെയ്യാൻ തനും ഉണ്ടായിരുന്നുവെന്നും അനുശ്രീ കുറിക്കുന്നു.

അമര്‍ ജവാന്‍ ജ്യോതിയിലാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുന്നത്. ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊള്‍സൊനാരോയാണ് മുഖ്യാതിഥിയായി എത്തിയിരിക്കുന്നത്. 

View post on Instagram