നടി അപ്‍സര രത്‍നാകരനും സംവിധായകൻ ആല്‍ബി ഫ്രാൻസിസും വിവാഹിതരായി.

നടി അപ്‍സര രത്‍നാകരനും (Apsara Ratnakaran) സംവിധായകൻ ആല്‍ബി ഫ്രാൻസിസും (Alby Francis) വിവാഹിതരായി. ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം.

ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിന്റെ സംവിധായകനാണ് ആല്‍ബി ഫ്രാൻസിസ്. അതേ സീരിയിലില്‍ മുഖ്യ കഥാപാത്രം ചെയ്‍തത് അപ്‍സരയാണ്. ഇപോള്‍ സാന്ത്വനം എന്ന സീരിയലില്‍ അഭിനയിക്കുകയാണ് അപ്‍സര. ജയന്തി എന്ന കഥാപാത്രമായാണ് അപ്‍സര സാന്ത്വനത്തില്‍ അഭിനയിക്കുന്നത്. 

സംവിധായകൻ എന്നതിനു പുറമേ നടനും ടെലിവിഷൻ അവതാരകനുമാണ് ആല്‍ബി ഫ്രാൻസിസ്. വിവാഹത്തിന് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അപ്‍സര കുറിച്ചിരുന്നു. ഇരുവരും തന്നെയാണ് വിവാഹ വാര്‍ത്ത എല്ലാവരെയും അറിയിച്ചത്. താരങ്ങള്‍ അടക്കമുള്ള സുഹൃത്തുക്കള്‍ വിവാഹ ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.

നാളെ വിവാഹിതരാകുന്ന ആല്‍ബിക്കും അ‍പ്‍സരയ്‍ക്കും വിവാഹ ആശംസകള്‍ എന്നായിരുന്നു നടി സ്‍നേഹ ശ്രീകുമാര്‍ തലേ ദിവസമേ എഴുതിയത്. നാളത്തെ തിരക്കിനിടയില്‍ മുങ്ങിപ്പോകാതിരിക്കാൻ ഇന്നേ ആശംസകള്‍. ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ എന്നാണ് സ്‍നേഹ ശ്രീകുമാര്‍ കുറിച്ചത്. വിവാഹ ശേഷം തൃശൂരില്‍ ഇന്ന് വൈകിട്ടും നാളെ തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.