എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തത് എന്നും രേവതി ചോദിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ചിലര്‍ കൂറുമാറിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രേവതി. എന്തുകൊണ്ടാണ് സ്‍ത്രീക്ക് ഒരു പ്രശ്‍നം ഉണ്ടാകുമ്പോള്‍ എല്ലാവരും പിന്നോട്ട് പോകുന്നത് എന്നാണ് രേവതി സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

രേവതിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍ വിഷമമുണ്ട്. ഒരുപാട് കാലം ജോലി ചെയ്‍തു. വളരെയധികം പ്രൊജക്റ്റുകള്‍. എന്നിട്ടും ഒരു സ്‍ത്രീക്ക് പ്രശ്‍നം വരുമ്പോള്‍ എല്ലാവരും പിന്നോട്ടുപോകുന്നത് എന്തുകൊണ്ട്. സൗഹൃദത്തിന്റെയും ഒപ്പം ജോലി ചെയ്‍തതിന്റെയും ഓര്‍മകളില്ല. 2017ലെ നടി ആക്രമിക്കപ്പെട്ട കേസ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ധിഖും ഭാമയും. സിദ്ധിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ? സംഭവം നടന്നയുടനെ പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ അവരും പിൻവലിക്കുന്നു. ആക്രമണത്തെ അതിജീവിച്ചയാള്‍ ഒരു സ്‍ത്രീക്ക് ലഭിക്കേണ്ട നീതിക്കായി ദുഷ്‍കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തത്. അവളോടൊപ്പം ഇപ്പോഴും കൂടെയുള്ള ആള്‍ക്കാരെ ഓര്‍മിപ്പിക്കാൻ.