നടി ഹിന്ദിയിൽ ചോദിച്ചത്,'ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?' എന്നാണ്

മുംബൈ: രാജ് കുന്ദ്ര പോൺ ഫിലിം കേസിൽ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടിയാണ് ഗഹന വസിഷ്‌ഠ്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ലൈവ് ആയി പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് നടി ഹിന്ദിയിൽ ചോദിച്ചത്,"ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ" എന്നാണ്. ഈ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

Add Asianetnews as a Preferred SourcegooglePreferred

View post on Instagram

'ഇറോട്ടിക്കയും പോൺ വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ്' താൻ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയത് എന്നാണ് നടിയുടെ വിശദീകരണം. "ഞാൻ ഈ വിഡിയോയിൽ നേടാത്ത ഒരു കഷ്ണം തുണിപോലും ഇല്ലാതെയാണ് വന്നിരിക്കുന്നത്. എന്നാലും, ഇത് ഒരു പോൺ വീഡിയോ ആണ് എന്ന് ആരും പറയില്ല. എന്നാൽ, ഞാൻ വസ്ത്രങ്ങൾ അണിഞ്ഞു വന്ന മറ്റു ചില വിഡിയോകൾ പലരും പോൺ വീഡിയോ ആണ് എന്ന് ആരോപിക്കുന്നു." ഇരട്ടത്താപ്പ് എന്ന ഹാഷ് ടാഗോടെ ഇട്ട ആ വിഡിയോയിൽ ഗഹന പറഞ്ഞു. 

മുംബൈയിലെ മഡ് ഐലൻഡ് കേന്ദ്രീകരിച്ച് നീലച്ചിത്രങ്ങൾ നിർമിച്ച് ഹോട്ട്ഷോട്ട്സ് എന്നൊരു ആപ്പ് വഴി വിറ്റഴിച്ചു പണമുണ്ടാക്കി എന്ന കുറ്റമാരോപിച്ച് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത രാജ് കുന്ദ്ര നിലവിൽ രണ്ടാഴ്ചത്തെ റിമാൻഡിൽ ജയിലിലാണ് കഴിയുന്നത്.