Asianet News MalayalamAsianet News Malayalam

'മകനുമൊത്ത് അവസാന ഫോട്ടോ'; നടി നയാ റിവേരയെയും മകനെയും ബോട്ടിങ്ങിനിടെ കാണാതായി

നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് നടിയെ കാണാതാകുന്നത്. സംഭവത്തിന് തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം നിയാ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

actress Naya Rivera presumed dead after reported missing while boating with son
Author
California, First Published Jul 10, 2020, 10:16 AM IST

കാലിഫോര്‍ണിയ: നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ മകനുമൊത്ത് തടാകത്തിൽ കാണാതായി. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസ് ഡൗണ്‍ ടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായത്. നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് നടിയെ കാണാതാകുന്നത്. 

സംഭവത്തിന് തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം നിയാ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍  റിവേര  ബുധനാഴ്ച ഒരു ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും മകനുമായി ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കണ്ടിരുന്നതായും സാക്ഷികളെ ഉദ്ധരിച്ച്  വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നടി വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് പൊലീസ് അനുമാനം.  2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർ‌ലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു. റിവേരയ്ക്കും മകനുമായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios