സംവിധായകന്‍ രഞ്ജിത്ത് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക
എല്ലാം പുരുഷന്മാരുടെ മാത്രം തലയില്‍ കെട്ടിവെക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് നടി പ്രിയങ്ക. ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. തിയറ്ററില്‍ സിനിമ കാണാനെത്തിയ പ്രിയങ്ക യുട്യൂബ് ചാനലുകാരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു. “കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അതിനുള്ളതാണ് കോടതിയും നിയമങ്ങളുമൊക്കെ. രണ്ട് അഭിപ്രായമുണ്ട് ഇപ്പോള്‍. നമുക്ക് ഇതിന്‍റെയൊന്നും സത്യാവസ്ഥ അറിയാന്‍ പറ്റില്ല. സിനിമാ രംഗത്ത് മാത്രമല്ല, മറ്റ് രംഗങ്ങളിലും ഇതുപോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ട്. സത്യം തെളിയുന്നത് വരെ നമ്മള്‍ വല്ലതും വിളിച്ചുപറയാന്‍ പാടില്ല”, പ്രിയങ്ക പറഞ്ഞു.
“എന്ത് പ്രശ്നമുണ്ടെങ്കിലും എല്ലാം പുരുഷന്മാരുടെ തലയില്‍ മാത്രം കെട്ടിവെക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. സ്ത്രീയാണ് കള്ളം പറയുന്നതെങ്കില്‍ സ്ത്രീയെ ശിക്ഷിക്കണം. പുരുഷനാണെങ്കില്‍ പുരുഷനെ ശിക്ഷിക്കണം. രണ്ട് പേര്‍ക്കും തുല്യമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യണം. അല്ലാതെ പുരുഷനെ മാത്രം കുറ്റവാളിയാക്കാന്‍ ഞാന്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ല. ഒരു കാര്യം ഉണ്ടെങ്കില്‍ ആ സ്പോട്ടില്‍ പ്രതികരിക്കണം. അല്ലാതെ കുറേ നാള്‍ കഴിഞ്ഞ് സംസാരിക്കുന്നത് ശരിയല്ല. നമുക്ക് പറ്റാത്ത ജോലിയാണെങ്കില്‍ ഇട്ടിട്ട് പോകണം”, പ്രിയങ്ക പറഞ്ഞു.
അതേസമയം രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ലൈംഗിക അതിക്രമം നടന്ന കാരവൻ പൊലീസ് കണ്ടെത്തി. കാരവന്‍റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവൻ്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിക്ക് മുന്നിൽ വരുമ്പോൾ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. പീഡനം നടന്ന സിനിമാ സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും. സബ് ജയിലില്‍ തുടരുന്ന രഞ്ജിത്തിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.

