2017ലായിരുന്നു സാമന്ത- നാ​ഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. 

ഴിഞ്ഞ ആഴ്ചയാണ് തെന്നിന്ത്യൻ താരങ്ങളായ(south indian) സാമന്തയും (Samantha Ruth Prabhu) നാഗചൈതന്യയും (Naga Chaitanya) തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. പിന്നാലെ സാമന്തക്ക് നേരെ നിരവധി വ്യാജപ്രചരണങ്ങൾ(fake news) ഉയരുകയും ഇതിൽ പ്രതികരണവുമായി താരം രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്തയ്ക്ക് പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ് നടി വനിത വിജയകുമാർ(vanitha vijayakumar). 

"സമൂഹം എന്നൊന്നില്ല, നിന്റെ ജീവിതം ജീവിക്കൂ, ആളുകൾ നമ്മൾ പകർത്തുന്ന ചിത്രങ്ങളേ കാണൂ, വീഡിയോ വ്യത്യസ്തമായിരിക്കും. ജീവിതം വളരെ അമൂല്യമാണ്, അതിനെക്കുറിച്ച് ആശങ്കപ്പെട്ട് നഷ്ടപ്പെടുത്തേണ്ടതല്ല. എന്തിനും ഒരു കാരണമുണ്ട്. മുന്നോട്ട് പോവുക. നിങ്ങൾക്ക് എല്ലാ കരുത്തും ആശംസിക്കുന്നു"എന്നാണ് വനിത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

2017ലായിരുന്നു സാമന്ത- നാ​ഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെയാണ് സാമന്തയ്ക്കെതിരേ വിമർശനങ്ങൾ ഉയർന്നത്. 

Read Also: മൂന്നാം വിവാഹവും തകര്‍ന്നു, പൊട്ടിക്കരഞ്ഞ് ലൈവില്‍ നടി വനിതാ വിജയകുമാര്‍- വീഡിയോ

"വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി. എനിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു. ഒരു ഡിവോഴ്സ് എന്നതുതന്നെ വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കുക. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം മുന്‍പേ ഉള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റെന്തെങ്കിലുമോ ഞാന്‍ അനുവദിച്ചുകൊടുക്കില്ല. എന്നെ തകര്‍ക്കട്ടെ", എന്നായിരുന്നു ഇവയ്ക്ക് സാമന്ത നൽകിയ മറുപടി.