നടൻ മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി അദിതി രവി. 

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരനായ താരമാണ് മോഹൻലാല്‍ (Mohanlal). നടൻ മോഹൻലാലിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത് സാധാരണക്കാര്‍ക്ക് മാത്രമല്ല താരങ്ങളും ആഗ്രഹിക്കുന്ന കാര്യമാണ്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നടി അദിതി രവിയാണ്(Aditi
Ravi) ഫോട്ടോ പങ്കുവെച്ച് ഇപോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

View post on Instagram

നിങ്ങള്‍ ഒരു രത്‍നമാണ് എന്നാണ് ഫോട്ടോ പങ്കുവെച്ച് അദിതി രവി എഴുതിയിരിക്കുന്നത്. ട്വല്‍ത്‍ മാൻ എന്ന ചിത്രത്തില്‍ മോഹൻലാലിനൊപ്പം അദിതി രവിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ട്വല്‍ത്‍ മാൻ എന്ന ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ മോഹൻലാലിനൊപ്പം എടുത്ത ഫോട്ടോയാണ് അദിതി രവി പങ്കുവെച്ചിരിക്കുന്നത്. മോഡല്‍ രംഗത്തിലൂടെയാണ് അദിതി രവി വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ആൻഗ്രി ബേബീസ് ഇൻ ലവ് ആണ് അദിതി രവിയുടെ ആദ്യ സിനിമ. 

അലമാര എന്ന ഹിറ്റ് ചിത്രത്തിലൂടെ അദിതി രവി നായികയുമായി മാറി. ഇത് എന്ന മായമെന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി. ആദി എന്ന പ്രണവ് ചിത്രത്തിലും അദിതി രവി പ്രധാന കഥാപാത്രമായി എത്തി. ഉദാഹരണം സുജാതയെന്ന ചിത്രത്തിലെ അതിഥി വേഷത്തിലും അദിതി രവി മികവ് കാട്ടി.