തമിഴകത്തിന്റെ ആവേശമാണ് തല അജിത്ത്. നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രിയം സ്വന്തമാക്കിയ അജിത്തിന്റെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. അജിത്ത് കുടുംബത്തോടൊപ്പമുള്ള ഫോട്ടോകള്‍ പലപ്പോഴും സാമൂഹ്യമാധ്യമത്തില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ മകൻ ആദ്വിക്കിന്റെ പുതിയ ഫോട്ടോയാണ് തരംഗമാകുന്നത്.

അജിത്തിന്റെ ഒരു ആരാധകനാണ് ഫോട്ടോ എടുത്തിരിക്കുന്നത്.  ശാലിനിയും ഫോട്ടോയിലുണ്ട്. കുട്ടിത്തല എന്നാണ് അജിത്തിന്റെ ആരാധകര്‍ ആദ്വിക്കിനെ വിളിക്കുന്നത്. അനൌഷ്‍ക എന്ന മകളും അജിത്- ശാലിനി ദമ്പതിമാര്‍ക്കുണ്ട്.