നടി എലിയട്ട് പേജ് താൻ ട്രാൻസ് ആണെന്ന് വ്യക്തമാക്കി അടുത്തിടെ രംഗത്ത് എത്തിയിരുന്നു. തന്റെ യഥാര്‍ഥ അസ്‍തിത്വത്തെ തിരിച്ചറിയാൻ കഴിഞ്ഞ അനുഭവം വാക്കുകളില്‍ പറയാനാകുന്നതല്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ ഞാൻ പിന്തുണയ്‍ക്കും. ഇനി മുതല്‍ ഞാൻ അവൻ അല്ലെങ്കില്‍ അവര്‍ ആണെന്ന് എലിയട്ട് പേജ് പറഞ്ഞിരുന്നു. ട്രാൻസ് വ്യക്തിത്വം പരസ്യമാക്കി എലിയട്ട് പേജ് തന്നെ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപോഴിതാ എലിയട്ട് പേജ് തന്റെ പങ്കാളിയില്‍ നിന്ന് വിവാഹമോചനം നേടിയെന്നതാണ് വാര്‍ത്ത.

എലിയട്ടും കൊറിയോഗ്രാഫറായ എമ്മ പോര്‍ട്‍സറും 2018ലാണ് വിവാഹിതരായത്. ഇപ്പോള്‍ വിവാഹമോചിതരായ കാര്യം രണ്ടുപേരും വ്യക്തമാക്കിയിരിക്കുകയാണ്. വിവാഹമോചിതരെങ്കിലും സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും പറയുന്നു. തന്റെ സര്‍വ നാമം ഇനി അവൻ എന്നും പേര് എലിയട്ട് പേജ് എന്നുമായിരിക്കുമെന്നായിരുന്നു  നേരത്തെ ട്രാൻസ് ആണെന്ന് വ്യക്തമാക്കിക്കൊണ്ട് എലിയട്ട് പേജ് പറഞ്ഞത്. സുഹൃത്തുക്കളെ, ഞാൻ ട്രാൻസ് ആണെന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു എലിയട്ട് പേജ് കുറിപ്പ് പങ്കുവെച്ചിരുന്നത്. എലിയട്ടിന്റെ തീരുമാനത്തെ പിന്തുണച്ച് എമ്മ പോർട്‍സ്ര്‍ രംഗത്ത് എത്തിയിരുന്നു.

ജൂണോ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായി ശ്രദ്ധേയമായ എലിയട്ട് ഹോളിവുഡില്‍ അറിയപ്പെടുന്ന നടിയാണ്.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ ശബ്‍ദമുയര്‍ത്താനും താൻ ഉണ്ടാകുമെന്നും എലിയട്ട് പേജ് പറഞ്ഞിരുന്നു.