അഘോരികളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യത്തെ ഹ്രസ്വചിത്രം കൂടിയാണിത്. കാണികളുടെ മനസിനെ പിടിച്ചുലയ്ക്കുന്ന, അഘോരകളുടെ അതിഘോരമായ ജീവിതചര്യകൾ പച്ചയായി അവതരിപ്പിച്ചിരിക്കുന്ന 'അഘോര' വൈറലാകുന്നു

അഘോരികൾ നിങ്ങളുടെ ശരീരം ഭുജിക്കുന്നത് വിഭാവന ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ നിങ്ങളുടെ സ്വപ്നങ്ങളിൽ ഭീതി ജനിപ്പിക്കാൻ ഒരു ഹ്രസ്വ ചിത്രം. ഭക്തിസാന്ദ്രമായ കാശിയുടെ മനോഹാരിതയും അഘോരികളുടെ ജീവിതവും ഇഴചേരുകയാണ് 'അഘോര' എന്ന ഹ്രസ്വചിത്രത്തില്‍. അഖിൽ കോന്നി കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം പൂർണമായും കാശിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഘോരികളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യത്തെ ഹ്രസ്വചിത്രം കൂടിയാണിത്. കാണികളുടെ മനസിനെ പിടിച്ചുലയ്ക്കുന്ന സങ്കല്പങ്ങളെ ഭയത്തിന്റെ നൂലിഴ കൊണ്ട് ബന്ധിപ്പിച്ച്, അഘോരകളുടെ അതിഘോരമായ ജീവിതചര്യകൾ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. അഘോരയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുന്നത്. 2019 ൽ തന്നെ 'അഘോര രണ്ടാം ഭാഗമെത്തും.