തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് തല അജിത്ത്. തല നായകനാകുന്ന പുതിയ സിനിമയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. അജിത്ത് നായകനാകുന്ന അറുപത്തിയൊന്നാം സിനിമയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുധ കൊങ്ങരയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നതാണ് വാര്‍ത്ത. സൂര്യയെ നായകനാക്കി സൂരരൈ പൊട്രു എന്ന സിനിമയാണ് സുധാ കൊങ്ങരയുടേതായി എത്താനുള്ള ചിത്രം.