ഇ.ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകൾ സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിയെ അഖിൽ മാരാർ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.

സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട് ഇ.ഡി റെയ്ഡ് നടത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയിരുന്നത്. റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ.ഡിയുടെ വാഹനത്തിനെതിരെ പ്രതിഷേധക്കാർ അക്രമം അഴിച്ചുവിടുകയും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പിന്നാലെ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇ.ഡി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ പോലീസ് നടത്തുന്ന അക്രമ നടപടികളും ഭീഷണിപ്പെടുത്തലും അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വി ശിവൻകുട്ടി പ്രതികളായവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ അതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് എൻഡിഎ സ്ഥാനാർഥിയായിരുന്ന അഖിൽ മാരാർ.

ഈ കേസിൽ കേരള പോലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലിൽ അടച്ചപ്പോൾ അവരെ അവിടെ വിളിച്ചു വരുത്തി വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ടു അവരുടെ ജീവിതം ഇല്ലാതാക്കിയ ഈ ശിവൻകുട്ടി ഉൾപ്പെടെ ആരുടെ പേരിലും കേസില്ലെന്നും, പാവങ്ങളെയും ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലിൽ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കുന്ന ഇവരെ കണ്ടു വളർന്നതാണ് തന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധത്തിന് കാരണമെന്നും അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു.

YouTube video player