മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാല്‍- ശ്രീനിവാസൻ കഥാപാത്രങ്ങള്‍. സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്‍ത സിനിമകളൊക്കെ ഹിറ്റാണ്. ഇപോഴും പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍. മോഹൻലാലിനൊപ്പം സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യൻ ഉള്ള ഫോട്ടോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അഖില്‍ സത്യൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സത്യൻ അന്തിക്കാട് - മോഹൻലാല്‍- ശ്രീനിവാസൻ ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് അഖില്‍ സത്യൻ തന്നെ പറയുന്നത്.

അസിസ്റ്റന്റ് ഡയറക്ടര്‍ ഡേയ്‍സ് എന്ന് പറഞ്ഞാണ് അഖില്‍ സത്യൻ മോഹൻലാല്‍ കൂട്ടുകെട്ടിനെ കുറിച്ച് പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്‍ടമുള്ള ചിത്രം എന്ന് പറഞ്ഞാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.  ഇപോള്‍ പോലും, അച്ഛൻ എപ്പോഴാണോ അത് പറയുന്നത് അപോള്‍ എന്നിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വരും- 'ഇപ്പോഴത്തെ സിനിമ കഴിഞ്ഞ് ലാലിനൊപ്പമുള്ള ശ്രീനിയുടെ കഥ ആലോചിക്കും'. എപ്പോള്‍ ഫോട്ടോ എടുത്തത് എന്ന് അഖില്‍ സത്യൻ വ്യക്തമാക്കിയിട്ടില്ല. മറ്റൊരു കൂട്ടുകെട്ടിലും കാണാത്ത ഉല്ലാസകരമമായ മോഹൻലാല്‍ ഉള്ള സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ചിത്രത്തിനായി താൻ എപ്പോഴും പ്രാര്‍ഥിക്കുന്നുവെന്നും അഖില്‍ സത്യൻ പറയുന്നു.

ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ ഒരു നാള്‍ വരും ആണ് ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹൻലാല്‍ അവസാനമായി നായകനായ ചിത്രം.

ശ്രീനിവാസൻ എഴുതിയ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രമായ വരവേല്‍പ് തന്നെ റിലീസ് ആയത് 1989ലാണ്.