Asianet News MalayalamAsianet News Malayalam

Soorarai Pottru : ഹിന്ദിയിൽ 'നെടുമാരനാ'കാൻ അക്ഷയ് കുമാർ? 'സുരറൈ പോട്ര്' റിമേക്ക് ഒരുങ്ങുന്നു

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. 

Akshay Kumar roped in to play the lead in Soorarai Pottru Hindi remake
Author
Kochi, First Published Jan 29, 2022, 7:00 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'(Soorarai Pottru). സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നുവെന്ന വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാൽ സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നതായിരുന്നു പ്രേക്ഷക ചർച്ച. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. 

അക്ഷയ് കുമാർ ആകും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. നേരത്തെ ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ എന്നിവരുടെ പേരുകളും ഉയർന്നു വന്നിരുന്നു. എന്നാൽ അക്ഷയ് കുമാർ ആകും കേന്ദ്ര കഥാപാത്രത്തെ അവതിരിപ്പിക്കുക എന്നതിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

Akshay Kumar roped in to play the lead in Soorarai Pottru Hindi remake

നിലവിൽ ഇമ്രാൻ ഹാഷ്മിയ്‌ക്കൊപ്പം സെൽഫി എന്ന ചിത്രത്തിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. ഇതിന് ശേഷം അക്ഷയ് സുരറൈ പോട്ര് റീമേക്കിൽ ജോയിൻ ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. 'ബൊമ്മി' എന്ന കഥാപാത്രത്തെയാണ് അപര്‍ണ ബാലമുരളി അവതരിപ്പിച്ചത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Follow Us:
Download App:
  • android
  • ios