അതേ സമയം മറ്റൊരു അഭിമുഖത്തില്‍ താന്‍ ബിജെപി പ്രചാരകനാണ് എന്ന വാദത്തെ അക്ഷയ് കുമാര്‍ തള്ളുന്നുണ്ട്. 

ദില്ലി: അടുത്തിടെയാണ് നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പാസ്പോര്‍ട് ലഭിച്ചത്. പുതിയ അഭിമുഖത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ടുമായി വിദേശങ്ങളില്‍ പോകുമ്പോള്‍ ഇപ്പോള്‍ ആദരവ് കിട്ടുന്നുവെന്നാണ് താരം പറയുന്നത്. ടൈംസ് നൌവിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ ഈ കാര്യം പറഞ്ഞത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. 

"ഭാരതം വളരെ മുന്നേറി എന്ന ഒരു ഫീലാണ് വിദേശത്തെ ഏയര്‍പോര്‍ട്ടുകളില്‍ ഇന്ത്യന്‍ പാസ്പോര്‍ട് കാണിക്കുമ്പോള്‍ ലഭിക്കുന്നത്. നമ്മള്‍ വിദേശത്താണെങ്കില്‍ ഇപ്പോള്‍ ഏറെ ആദരവ് കിട്ടുന്നു. അവര്‍ ഓ, നിങ്ങള്‍ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്ന് ചോദിക്കുന്നു" അക്ഷയ് കുമാര്‍ പറയുന്നു.

അതേ സമയം മറ്റൊരു അഭിമുഖത്തില്‍ താന്‍ ബിജെപി പ്രചാരകനാണ് എന്ന വാദത്തെ അക്ഷയ് കുമാര്‍ തള്ളുന്നുണ്ട്. ബിജെപി പരിപാടികള്‍ താന്‍ സിനിമയില്‍ അവതരിപ്പിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് ഇത്തരം ഒരു പ്രചരണം എന്നാണ് അക്ഷയ് പറയുന്നത്. മിഷന്‍ മംഗള്‍, ടോയ്ലെറ്റ് എന്നിവ എടുത്തപ്പോള്‍ അത് ബിജെപി പരിപാടി എന്നായി. എന്നാല്‍ ഞാന്‍ ഏയര്‍ ലിഫ്റ്റ് എന്ന ചിത്രം എടുത്തു. അത് കോണ്‍ഗ്രസ് കാലത്തെ കഥയാണ് പറയുന്നത്. മിഷന്‍ റാണിഗഞ്ച് എന്ന പുതിയ ചിത്രവും കോണ്‍ഗ്രസ് ഭരണകാലത്തെ കഥയാണ് പറയുന്നത്. 

നല്ലതും വലുതുമായ വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ അത് രാജ്യത്തിന് നല്ലതാണ്. ആരാണ് ആ സമയത്ത് അധികാരത്തില്‍ എന്നത് പ്രശ്നമല്ല. അതിനാല്‍ ആ നല്ല കാര്യത്തിനൊപ്പം ഞാന്‍ നില്‍ക്കും - അക്ഷയ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. 

അക്ഷയ് കുമാറിനെ നായകനാക്കി ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷന്‍ റാണിഗഞ്ച് എന്ന ചിത്രമാണ് അവസാനമായി അക്ഷയ് കുമാറിന്‍റെതായി റിലീസായത്. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് സൃഷ്ടിച്ചത്. 1989 ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ കഥ പറയുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബര്‍ 6 വെള്ളിയാഴ്ച ആയിരുന്നു. 

സിനിമ രംഗത്ത് നിന്നും ഇടവേളയോ?; ലണ്ടനില്‍ മൂന്ന് വര്‍ഷത്തെ കോഴ്സിന് ചേര്‍ന്ന് സാനിയ

ആമിർ ഖാന്‍റെ പുതിയ ചിത്രം ' സിതാരെ സമീൻ പർ': താരേ സമീൻ പറുമായി ബന്ധമുണ്ടെന്ന് ആമിര്‍.!

Asaianet News Live