ഇന്ത്യയുടെ ചൊവ്വാ ദൌത്യം പ്രമേയമാകുന്ന മിഷൻ മംഗള്‍ ആണ് അക്ഷയ് കുമാര്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന പുതിയ ചിത്രം.
ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് അക്ഷയ് കുമാര്‍. ആരാധകരോട് സാമൂഹ്യമാധ്യമത്തില്‍ നിരന്തരം സംവദിക്കാറുള്ള താരവുമാണ് അക്ഷയ് കുമാര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആരാധകന് അക്ഷയ് കുമാര്‍ ഒപ്പിട്ട് അയച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സാമൂഹ്യമാധ്യമത്തിലൂടെ തന്നെയാണ് ആ പഴയ ഫോട്ടോയെ കുറിച്ച് ആരാധകൻ അക്ഷയ് കുമാറിനെ ഓര്‍മ്മപ്പെടുത്തിയത്. 1997ല്‍ താങ്കള്‍ എനിക്ക് അയച്ചുതന്ന ഫോട്ടോയാണ് ഇത്. താങ്കളെ അഭിനന്ദിച്ച് ഞാൻ ഒരു കത്തയച്ചിരുന്നു. മറുപടിയായി താങ്കള്‍ ഫോട്ടോയും താങ്കളുടെ പുതിയ സിനിമകളെ കുറിച്ചുള്ള വിവരങ്ങളും അയച്ചുതന്നു. താങ്കള്‍ അത് ഓര്‍മ്മിക്കുന്നുണ്ടെന്ന് കരുതുന്നു എന്നായിരുന്നു ആരാധകൻ എഴുതിയത്. അക്ഷയ് കുമാറും ആരാധകന് മറുപടിയയച്ചു. തീര്‍ച്ചയായും. താങ്കള്‍ക്ക് സുഖമായിരിക്കുന്നുവെന്ന് കരുതുന്നുവെന്നായിരുന്നു മറുപടി. ഇന്ത്യയുടെ ചൊവ്വാ ദൌത്യം പ്രമേയമാകുന്ന മിഷൻ മംഗള്‍ ആണ് അക്ഷയ് കുമാര്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന പുതിയ ചിത്രം.
