ആശുപത്രിയില്‍ ശബ്‍ദമുണ്ടാക്കിയവരോട് കയര്‍ത്ത് ആലിയ ഭട്ട്.

ഹിന്ദി സിനിമാലോകത്തെ പ്രിയപ്പെട്ട നടിയാണ് ആലിയ ഭട്ട്. സിനിമയ്‍ക്കു പുറമെയുളള വിശേഷങ്ങളും ആലിയ ഭട്ട് സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. ആലിയാ ഭട്ടിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ തരംഗമാകുന്നത്. ഒരു ആശുപത്രിയില്‍ നിന്നുളള രംഗമാണ് വീഡിയോയിലുള്ളത്.

View post on Instagram

ഹൃദയരോഗ ബാധിതരായ കുട്ടികളെ സഹായിക്കാൻ പണം കണ്ടെത്തുന്നതിനുള്ള ചടങ്ങിന് പിന്തുണയുമായാണ് ആലിയ ഭട്ട് എത്തിയത്. എന്നാല്‍ ആലിയയ്‍ക്ക് ചുറ്റംകൂടിയ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ ശബ്‍ദമുണ്ടാക്കി. എന്നാല്‍ ഇത് ആശുപത്രിയാണെന്നും ശബ്‍ദമുണ്ടാക്കിരിക്കാനും ആലിയ ഭട്ട് ആവശ്യപ്പെടുകയായിരുന്നു. രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്‍ക്കാൻ ഫണ്ട് കണ്ടെത്താൻ നടത്തുന്ന പെയിന്റിംഗ് പ്രദര്‍ശനത്തിന് പിന്തുണയുമായി ആണ് ആലിയ ഭട്ട് എത്തിയത്. കുട്ടികൾ മുതിർന്നവരേക്കാൾ പോസിറ്റീവ് ആണ്. അവര്‍ക്ക് മോശം സാഹചര്യങ്ങളെ കുറിച്ച് അറിയില്ല. അവർക്ക് നെഗറ്റീവ് മാനസികാവസ്ഥയില്ല. അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ കാരണം അതാണെന്ന് എനിക്ക് തോന്നുന്നു- ആലിയ ഭട്ട് പറയുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള മുംബൈയിലെ ഭായ് ജെര്‍ബിയ വാദിയ ആശുപത്രിയിലായിരുന്നു ചടങ്ങ്. ആര്‍ ട് ഫോര്‍ട് ദ ഹേര്‍ട് എന്ന പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങ് സംഘടിപ്പിച്ച ശിശുരോഗ വിദഗ്ദ്ധ സുമിത്ര വെങ്കടേഷ് ഉള്‍പ്പടെയുള്ളവരെ ആലിയ അഭിനന്ദിക്കുകയും ചെയ്‍തു. പെയിന്റിംഗ് പ്രദര്‍ശനത്തിലൂടെ കണ്ടെത്തുന്ന പണം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുള്‍പ്പടെയുള്ള ചികിത്സയ്‍ക്ക് ഉപയോഗിക്കാനാണ് ആലോചന.