കുട്ടികളുടെ ഹൃദയ രോഗസംബന്ധമായ ചികിത്സയ്‍ക്കായി പണം കണ്ടെത്താൻ ആലിയ ഭട്ട്.

ഹൃദയരോഗ ബാധിതരായ കുട്ടികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിനായി നടി ആലിയ ഭട്ടും. രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്‍ക്കാൻ ഫണ്ട് കണ്ടെത്താൻ നടത്തുന്ന പെയിന്റിംഗ് പ്രദര്‍ശനത്തിന് പിന്തുണയുമായി ആണ് ആലിയ ഭട്ട് എത്തിയത്. ചടങ്ങിന്റെ വീഡിയോ ഓണ്‍ലൈനില്‍ തരംഗവുമാണ്. കളങ്കമില്ലാത്തവരായതിനാല്‍ കുട്ടികള്‍ വേഗം സുഖപ്പെടുമെന്നാണ് താൻ കരുതുന്നത് എന്ന് ആലിയ ഭട്ട് പറഞ്ഞു.

View post on Instagram

കുട്ടികൾ മുതിർന്നവരേക്കാൾ പോസിറ്റീവ് ആണ്. അവര്‍ക്ക് മോശം സാഹചര്യങ്ങളെ കുറിച്ച് അറിയില്ല. അവർക്ക് നെഗറ്റീവ് മാനസികാവസ്ഥയില്ല. അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ കാരണം അതാണെന്ന് എനിക്ക് തോന്നുന്നു- ആലിയ ഭട്ട് പറയുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള മുംബയിലെ ഭായ് ജെര്‍ബിയ വാദിയ ആശുപത്രിയിലായിരുന്നു ചടങ്ങ്. ആര്‍ ട് ഫോര്‍ട് ദ ഹേര്‍ട് എന്ന പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങ് സംഘടിപ്പിച്ച ശിശുരോഗ വിദഗ്ദ്ധ സുമിത്ര വെങ്കടേഷ് ഉള്‍പ്പടെയുള്ളവരെ ആലിയ അഭിനന്ദിക്കുകയും ചെയ്‍തു. പെയിന്റിംഗ് പ്രദര്‍ശനത്തിലൂടെ കണ്ടെത്തുന്ന പണം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുള്‍പ്പടെയുള്ള ചികിത്സയ്‍ക്ക് ഉപയോഗിക്കാനാണ് ആലോചന.