കേരളത്തിൽ ബാഹുബലി 2ന്റെ റെക്കർഡ് പുഷ്പ 2 മറികടന്നിട്ടുണ്ട്. 

ല്ലു അർജുൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 ആണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. റിലീസിന് മുൻപ് തന്നെ വൻ പ്രീ സെയിൽ ബിസിനസ് അടക്കം സ്വന്തമാക്കിയ ചിത്രം തിയറ്ററിലും ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. വിവിധ ഭാഷകളിലെ പല വമ്പൻ ചിത്രങ്ങളുടെയും റെക്കോർഡുകളാണ് പുഷ്പ 2- ദ റൂൾ ഭേദിച്ചത്. ഈ അവസരത്തിൽ നോർത്ത് ഇന്ത്യയിലെ ഭരണം ഉറപ്പിക്കുന്ന പുഷ്പയുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

ബോളിവുഡിലെ മുൻനിര സൂപ്പർതാര സിനിമകളെയും സമീപകാലത്ത് ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ പടങ്ങളെയും പുഷ്പ 2 മറികടന്നിരിക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശിന്റെ റിപ്പോർട്ട് പ്രകാരം പുഷ്പ ഹിന്ദി പതിച്ച് ആദ്യദിനത്തിൽ നേടിയിരിക്കുന്നത് 72 കോടിയാണ്. ഒരു ഹിന്ദി സിനിമയ്ക്കും നേടാനാകാത്ത ആദ്യദിന സർവ്വകാല റെക്കോർഡ് ആണ് ചിത്രം നേടിയത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളും ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. 

ഷാരൂഖ് ഖാൻ ചിത്രം ജവാൻ ആയിരുന്നു ആദ്യദിന കളക്ഷനിൽ ഹിന്ദിയിൽ മുന്നിലുണ്ടായിരുന്നത്. ഈ ചിത്രത്തെയാണ് പുഷ്പ 2 കടത്തിവെട്ടിയിരിക്കുന്നത്. ഒപ്പണിങ്ങിൽ 50 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ സിനിമകളുടെ കണക്കും തരൺ ആദർശ് പുറത്തുവിട്ടിട്ടുണ്ട്. പട്ടികയിൽ രണ്ടാമതുള്ള ജവാന്റെ കളക്ഷൻ 65.50 കോടിയാണ്. 55.40 കോടിയുമായി സ്ത്രീ 2 ആണ് മൂന്നാം സ്ഥാനത്ത്. ചിത്രത്തിന്റെ പ്രിവ്യുവിന്റെ കളക്ഷൻ കൂട്ടാതെയാണിത്. 

Scroll to load tweet…

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ച പത്താൻ ആണ് നാലാം സ്ഥാനത്ത്. 55 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. 54.75 കോടിയുമായി അനിമൽ അഞ്ചാമതാണ്. കെജിഎഫ് ചാപ്റ്റർ 2(ഹിന്ദി)- 53.95 കോടി, വാർ- 51.60 കോടി, TOH - 50.75 കോടി എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിലുള്ള ഹിന്ദി ഒപ്പണിം​ഗ് കളക്ഷനുകൾ. 

ബേസിൽ - നസ്രിയ കൂട്ടുകെട്ട് 176ൽ നിന്ന് 192ലേക്ക്; മൂന്നാം വാരവും 'സൂക്ഷ്മദർശിനി' കുതിക്കുന്നു

ഡിസംബർ 5ന് ആയിരുന്നു പുഷ്പ 2 റിലീസ് ചെയ്തത്. അല്ലു അർജുൻ നായകനായ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും പുഷ്പ 2ൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. കേരളത്തിൽ ബാഹുബലി 2ന്റെ റെക്കർഡ് മറികടന്ന് 6 കോടിയോളം രൂപ പുഷ്പ രണ്ടാം ഭാ​ഗം നേടിയിട്ടുണ്ട്. 175.1 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ ആദ്യദിനം നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം