പ്രേമത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചിരിക്കുകയാണ്. 

നേരത്തെ ചിത്രത്തിന്റെ പേര് സംവിധായകൻ പുറത്ത് വിട്ടിരുന്നു. 'പാട്ട്' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലെ സംഗീതം ഒരുക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. യുജിഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കാളെ പ്രഖ്യാപിച്ചിട്ടില്ല. സീ യു സൂൺ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ഫഹദ് ചിത്രം.