ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ക്രാക്ക് ഉണ്ട്, അല്പം വട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ആ പെർഫോമൻസ്, അതാണ് ഈ പടത്തിന്റെ പ്രധാന എന്റർടൈൻമെന്റ് ഘടകവും.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു കളർ ഫുൾ എന്റെർറ്റൈൻർ ആണ് ഓടും കുതിര ചാടും കുതിര. ഈ ഫെസ്റ്റിവൽ സീസണിൽ ഫാമിലിക്ക് ഉൾപ്പെടെ പോയി എൻജോയ് ചെയ്ത കാണാൻ കഴിയുന്ന സിനിമയാണ് ഓട് കുതിര ചാടും കുതിര. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ക്രാക്ക് ഉണ്ട്, അല്പം വട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ആ പെർഫോമൻസ്, അതാണ് ഈ പടത്തിന്റെ പ്രധാന എന്റർടൈൻമെന്റ് ഘടകവും. ഇമോഷൻസും വൈകാരികതയും ഒക്കെയും തികച്ചും ഫൺ മൂടിൽ ആണ് സംവിധായകൻ എക്സിക്യൂട്ട് ചെയ്തിട്ടുള്ളത്.

ഫഹദ്, കല്യാണി, വിനിത്, അനുരാജ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ അനേകം ആർട്ടിസ്റ്റുകൾ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എങ്കിലും ലാൽ അവതരിപ്പിച്ച മാത്യു എന്ന് കഥാപാത്രം തിയേറ്ററിൽ ഏറെ ചിരി പടർത്തി. ഫൺ എലമെന്റ്കളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹകൻ - ജിന്റോ ജോർജ്, സംഗീതം - ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് - നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കലാസംവിധാനം - ഔസേപ്പ് ജോൺ, വസ്ത്രലങ്കാരം - മഷർ ഹംസ, മേക്കപ്പ് - റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ഡിക്സൺ ജോർജ്, കളറിസ്റ്റ് - രമേഷ് സി പി, ഗാനരചന - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ - ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, VFX - ഡിജിബ്രിക്‌സ്, പി ആർ ഒ - എ എസ് ദിനേശ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ഡിസൈൻസ് - യെല്ലോട്ടൂത്, കോൺടെന്റ് & മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ. വിതരണം - സെൻട്രൽ പിക്ചേഴ്സ്.


