സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

സൂര്യയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. സംവിധാനം വെട്രിമാരനാണ്. സംവിധായകൻ അമീറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി വാടിവാസലില്‍ ഉണ്ടാകും എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സംവിധായകൻ വെടിമാരൻ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തി. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു. തനിക്ക് ഒരു പ്രശ്‍നവുമില്ല എന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്ന് അമീര്‍ വ്യക്തമാക്കുന്നു.

സൂര്യ സാറിന്റെ കുടുംബത്തില്‍ എല്ലാവരുമായി തനിക്ക് ബന്ധമുണ്ടെന്നത് പരസ്യമാണ്. നടൻമാരായ സൂര്യയുമായും കാര്‍ത്തിയായും പ്രവര്‍ത്തിച്ച സംവിധായകനാണ് ഞാൻ. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ അകന്നു. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. സിനിമയിലെ നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത്. വാടിവാസലില്‍ അമീറിന് നിര്‍ണായക വേഷമാണെന്ന് സംവിധായകൻ വെട്രിമാരൻ വ്യക്തമാക്കി.

സൂര്യ നായകനായി തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് വൻ ക്യാൻവാസില്‍ ഒരുങ്ങുന്ന കങ്കുവയും. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ എന്ന പ്രത്യേകതയുണ്ട്. തിരക്കഥ എഴുതുന്നത് ആദി നാരായണയാണ്. വെട്രി പളനിസ്വാമി സൂര്യ നായകനാകുന്ന ചിത്രം കങ്കുവയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ദേവി ശ്രി പ്രസാദാണ് സംഗീത സംവിധാനവും ഇ വി ദിനേശ് കുമാറാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്ററും ആണ്.

Read More: 'അത് ഹൃദയമിടിപ്പിന്‍റെ മുദ്രയാണ്, ഇംപ്രവൈസേഷനാണ്', വീഡിയോയില്‍ ഡാൻസിനെ ട്രോളി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക