പേരക്കുട്ടി ആരാധ്യയെ വാനോളം പ്രശംസിച്ച് അമിതാഭ് ബച്ചൻ. സ്‍കൂള്‍ വാര്‍ഷികാഘോഷത്തില്‍ ആരാധ്യ നടത്തിയ പ്രസംഗമാണ് അമിതാഭ് ബച്ചന്റെ പ്രശംസ പിടിച്ചുപറ്റിയത്.

കുടുംബത്തിന്റെ അഭിമാനം, പെണ്‍കുട്ടികളുടെ അഭിമാനം. എല്ലാ സ്‍ത്രീകളുടെയും അഭിമാനം. ഞങ്ങളുടെ പ്രിയപ്പെട്ട ആരാധ്യ എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. സ്‍കൂള്‍ വാര്‍ഷികാഘോഷത്തില്‍ ആരാധ്യ നടത്തിയ പ്രോഗ്രാം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.  പ്രോഗ്രാമില്‍ ആരാധ്യയുടെ വാക്കുകള്‍ പ്രശംസപിടിച്ചുപറ്റി. ഞാൻ ഒരു പെണ്‍കുട്ടി. ഞാൻ ഒരു പുതിയ യുഗത്തിന്റെ സ്വപ്‍നം, സ്വപ്‍നം. ഞാൻ പുതിയ ലോകത്തില്‍ ഉണരും, ഞാൻ സുരക്ഷിതരായിരിക്കുന്ന ഒരു ലോകത്തില്‍. ഞാൻ സ്നേഹിക്കപ്പെടും, എന്നെ ബഹുമാനിക്കും. അഹങ്കാരത്തിന്റെ അജ്ഞതയാൽ എന്റെ ശബ്‍ദം  നിശബ്‍ദമാകാതെ,  ജ്ഞാനം കൊണ്ട് കേൾക്കുന്ന ഒരു ലോകം. ജീവിതത്തിന്റെ പുസ്‍തകത്തിൽ നിന്ന് മനുഷ്യത്വത്തിന്റെ നദിയിലേക്ക് അറിവ് സ്വതന്ത്രമായി ഒഴുകും- എന്നിങ്ങനെയായിരുന്നു ആരാധ്യയുടെ വാക്കുകള്‍. ധിരുഭായ് അംബാനി സ്‍കൂളിലാണ് ആരാധ്യ പഠിക്കുന്നത്.