വാര്‍ത്താ വായനക്കാരനാവാനായി ഓള്‍ ഇന്ത്യാ റേഡിയോയില്‍ അപേക്ഷിച്ചപ്പോള്‍ സ്വരം നല്ലതല്ലെന്ന് പറഞ്ഞ് രണ്ടുതവണ തന്‍റെ അപേക്ഷ തള്ളിക്കളഞ്ഞിരുന്നെന്നും അമിതാഭ് ബച്ചന്‍

മുംബൈ: തന്‍റെ ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിക്കായി വാങ്ങിയത് 5000 രൂപയെന്ന് അമിതാഭ് ബച്ചന്‍. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചുള്ള ചാറ്റ് ഷോയിലാണ് തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ച് അമിതാഭ് മനസ് തുറന്നത്. 1969 ഫെബ്രുവരി 15 ന് 5000 രൂപയ്ക്ക് ആദ്യത്തെ സിനിമയുടെ കരാറില്‍ ഒപ്പിട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 50 വര്‍ഷം പൂര്‍ത്തിയായെന്നും അമിതാഭ് പറഞ്ഞു. കലയ്ക്കായി നിരവധി വിട്ടുവീഴ്ചകള്‍ സഹിക്കണമെന്നും അമിതാബ് ബച്ചന്‍ പറഞ്ഞു. 

വാര്‍ത്താ വായനക്കാരനാവാനായി ഓള്‍ ഇന്ത്യാ റേഡിയോയില്‍ അപേക്ഷിച്ചപ്പോള്‍ സ്വരം നല്ലതല്ലെന്ന് പറഞ്ഞ് രണ്ടുതവണ തന്‍റെ അപേക്ഷ തള്ളിക്കളഞ്ഞിരുന്നെന്നും അമിതാഭ് ബച്ചന്‍ പറ‍ഞ്ഞു. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബാദ്‍ല. സ്പാനിഷ് സിനിമയായ ദ ഇന്‍വിസിബള്‍ ഗസ്റ്റിന്‍റെ റീമേക്കാണ് ബാദ്‍ല. സുജോയ് ഗോഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് എട്ടിന് ചിത്രം പുറത്തിറങ്ങും.