Asianet News MalayalamAsianet News Malayalam

വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ; പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമെന്ന് മോഹൻലാൽ

അമിതാഭ് ബച്ചന് നന്ദി അറിയിച്ചു കൊണ്ട് മോഹൻലാലും ട്വീറ്റ് ചെയ്തു. പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണിതെന്ന് മോഹൻലാൽ ട്വീറ്ററിൽ കുറിച്ചു. 

amitabh bachchan wishes mohanlal daughter book
Author
Mumbai, First Published Feb 23, 2021, 1:04 PM IST

ലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. കഴിഞ്ഞ പ്രണയ ദിനത്തിൽ വിസ്മയയുടെ  കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

“മോഹൻലാൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകൾ,” എന്നാണ് ബച്ചൻ ട്വീറ്റിൽ കുറിച്ചത്.

ഇതിന് പിന്നാലെ അമിതാഭ് ബച്ചന് നന്ദി അറിയിച്ചു കൊണ്ട് മോഹൻലാലും ട്വീറ്റ് ചെയ്തു. പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണിതെന്ന് മോഹൻലാൽ ട്വീറ്ററിൽ കുറിച്ചു. 

“അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനിൽ നിന്ന് വരുന്ന അഭിനന്ദന വാക്കുകൾ മായയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം, ഒരു പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണ് ഇത്. നന്ദി സർ“ എന്നാണ് മോഹൻലാൽ കുറിച്ചത്. മുൻപ് വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി പ്രണവ്, ദുൽഖർ സൽമാൻ എന്നിവരും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു.

Follow Us:
Download App:
  • android
  • ios