കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണ് എന്ന് അമിതാഭ് ബച്ചന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ തന്നെ വിശദീകരണം വന്നു.

അമിതാഭ് ബച്ചന് കൊവിഡ് നെഗറ്റീവ് ആയി. ഉടൻ തന്നെ ആശുപത്രി വിടും എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത ശരിയല്ല എന്ന് അമിതാഭ് ബച്ചന്റെ ഔദ്യോഗിക അക്കൗണ്ടില്‍ തന്നെ അറിയിപ്പ് വന്നു. വാര്‍ത്ത തെറ്റാണ്. നിരുത്തരാവാദിത്തപരം, വ്യാജം, കളവ് എന്നാണ് എഴുതിയിരിക്കുന്നത്. അമിതാഭ് ബച്ചന് കൊവിഡ് നെഗറ്റീവ് ആണ് എന്ന വാര്‍ത്തയുടെ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്. അമിതാഭ് ബച്ചൻ മുംബൈ നാനാവതി ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്‍യ്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പേരക്കുട്ടി ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് നെഗറ്റീവ് ആയിരുന്നു.