Asianet News MalayalamAsianet News Malayalam

'പെണ്‍മക്കളാണ് ഏറ്റവും നല്ലത്', മകള്‍ ശ്വേതയ്‍ക്കൊപ്പം അമിതാഭ് ബച്ചൻ

മകള്‍ക്കൊപ്പമുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു.

Amithabh bachan share his photo
Author
Kochi, First Published Mar 17, 2021, 6:28 PM IST

 

രാജ്യത്ത് ഏറ്റവും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സിനിമയ്‍ക്ക് പുറത്തെ തന്റെ വിശേഷങ്ങളും അമിതാഭ് ബച്ചൻ പങ്കുവയ്‍ക്കാറുണ്ട്. തന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ മകള്‍ ശ്വേതാ ബച്ചനൊപ്പമുള്ള അമിതാഭ് ബച്ചന്റെ പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മകള്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറയുകയാണ് അമിതാഭ് ബച്ചൻ.

അമിതാഭ് ബച്ചൻ- ജയാ ബച്ചൻ ദമ്പതിമാര്‍ക്ക് അഭിഷേക് ബച്ചൻ, ശ്വേതാ ബച്ചൻ എന്നീ മക്കളാണ് ഉള്ളത്. ഇവരില്‍ ശ്വേതാ ബച്ചന്റെ ജന്മദിനമാണ് ഇന്ന്. മകള്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറയുകയാണ് അമിതാഭ് ബച്ചൻ. പെണ്‍മക്കളാണ് ഏറ്റവും നല്ലത് എന്നും അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നു. മകള്‍ക്കൊപ്പമുള്ള ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒട്ടേറേ പേരാണ് ശ്വേതാ ബച്ചന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ജുണ്ഡ് എന്ന സിനിമയാണ് അമിതാഭ് ബച്ചന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.

ജൂണ്‍ 18ന് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios