ശ്വേത മേനോന് അധികാരക്കൊതിയെന്ന് ഉഷ ഹസീന. സംഘടനയെ ശ്വേത പ്രതിസന്ധിയിലാക്കി. ശ്വേത വീണ്ടും വന്നാൽ താനടക്കം സംഘടനയിൽ ഉണ്ടാകില്ലെന്നും ഉഷ ഹസീന പറയുന്നു. പിഷാരടിയുമായുള്ള സംഭാഷണം ശ്വേത ചോർത്തിയത് ക്രിമിനൽ കുറ്റം ആണെന്നും ഹസീന ആരോപിച്ചു.

കൊച്ചി: താരസംഘടന 'അമ്മ'യിലെ തമ്മിലടി തുടരുന്നു. ശ്വേത മേനോനെതിരെ അമ്മയിലെ ഒരു വിഭാഗം രംഗത്തെത്തി. രമേശ്‌ പിഷാരടിയുമായുള്ള സംഭാഷണം പുറത്ത് വിട്ടത് ക്രിമിനൽ പ്രവൃത്തി എന്ന് വിലയിരുത്തൽ. ശ്വേത മേനോന് അധികാരക്കൊതി എന്ന് നടി ഉഷ ഹസീന വിമര്‍ശിച്ചു. സംഘടനയെ ശ്വേത പ്രതിസന്ധിയിലാക്കിയെന്നും ഉഷ ആരോപിച്ചു. പാവപെട്ട അംഗങ്ങളുടെ ശാപം ശ്വേതക്ക് കിട്ടും. പിഷാരടിയുമായുള്ള സംഭാഷണം ശ്വേത ചോർത്തിയത് ക്രിമിനൽ കുറ്റമാണെന്ന് വിമര്‍ഷിച്ച ഉഷ, ശ്വേത വീണ്ടും വന്നാൽ താനടക്കം സംഘടനയിൽ ഉണ്ടാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് പിഷാരടിയുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ പുറത്ത് വന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്മ സംഘടനയുമായി ഇടഞ്ഞ ശ്വേതാ മേനോൻ രണ്ടും കൽപ്പിച്ച് മുന്നോട്ട് തന്നെ. അമ്മയിലെ അഴിമതി ആരോപണത്തിൽ ശ്വേത കൂടുതൽ തെളിവുകൾ പുറത്ത് വിട്ടേക്കും എന്നാണ് വിവരം. അഞ്ചിലേറെ ക്ലൈന്റുകളിൽ നിന്ന് പണം വാങ്ങിയത് തനിക്ക് അറിയാമെന്ന് ശ്വേത ഓഡിയോയിൽ പറഞ്ഞിരുന്നു. അതിനിടെ, അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും രമേഷ് പിഷാരടി രാജി വെച്ചു. താരസംഘടനയായ അമ്മയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. ഓ‍ഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും പിഷാരടി വ്യക്തമാക്കി.