നടൻ ആസിഫ് അലി 'അമ്മ'യിലെ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയും വനിതാ നേതൃത്വത്തെ പിന്തുണയ്ക്കുകയും ചെയ്തു.

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണം. ‘അമ്മ’ എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും ആസിഫ് അലി പറഞ്ഞു.