ശകുൻ ബത്രയുടെ സിനിമയില്‍ ദീപിക പദുക്കോണൊപ്പം അനന്യാ പാണ്ഡെയുമുണ്ട്.

ശകുൻ ബത്രയുടെ സിനിമയിലാണ് ദീപിക പദുക്കോണ്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അടുത്തിടെയാണ് ദീപിക പദുക്കോണിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഇക്കാര്യം ദീപിക പദുക്കോണ്‍ തന്നെയാണ് അറിയിച്ചത്. ഇപോഴിതാ സിനിമ ചിത്രീകരണം അവസാനിച്ചപ്പോള്‍ ദീപിക പദുക്കോണ്‍ പങ്കുവെച്ച ഒരു റീലിലും ഉള്‍പ്പെടാനായതിന്റെ സന്തോഷത്തിലാണ് ഒപ്പം അഭിനയിച്ച അനന്യ പാണ്ഡെ.

View post on Instagram

സിനിമയുടെ ചീത്രീകരണം ഒരിക്കലും അവസാനിക്കരുതായിരുന്നു എന്നായിരുന്ന വീഡിയോയില്‍ തന്നെ അനന്യ പാണ്ഡെ പറഞ്ഞത്. സിനിമ ചിത്രീകരണം അവസാനിച്ചതിന്റെ ആഘോഷമായിരുന്നു വീഡിയോയിലുള്ളത്. ദീപിക പദുക്കോണിന്റെ ഇൻസ്റ്റാഗ്രാമിലും ഉള്‍പ്പെടാനായതിന്റെ സന്തോഷമായിരുന്നു കമന്റായി അനന്യ പാണ്ഡെ എഴുതിയത്.


സിനിമയുടെ പ്രമേയത്തെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദീപിക പദുക്കോണിനും അനന്യ പാണ്ഡേയ്‍ക്കും പുറമേ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.