തെലുങ്കിൽ സംവിധാന അരങ്ങേറ്റത്തിനൊരുങ്ങി ഐ.വി. ശശിയുടെ മകൻ അനി ഐ.വി.ശശി. 'നിന്നിലാ നിന്നിലാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. 

റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ ഷെഫിന്റെ വേഷത്തിലാകും അശോക് സെൽവൻ എത്തുക. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ. നാസർ, സത്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമയുടെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് അനി തന്നെയാണ്. ബി വി എസ് എന്‍. പ്രസാദ് ആണ് നിര്‍മ്മാണം. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടപടികൾ പുരോഗമിക്കുകയാണ്.