ടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. ഏതാനും ചില കഥാപാത്രങ്ങൾ മാത്രമേ അദ്ദേഹം ചെയ്തുള്ളുവെങ്കിലും അനിലിന്റെ ഓർമകൾ ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിക്കുകയാണ്. അതിനുള്ള തെളിവാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിവിധ മേഖലകളിൽ ഉള്ളവർ പങ്കുവയ്ക്കുന്ന ഓർമ്മകൾ. അനിൽ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏതാനും പോസ്റ്റുകളും ഇപ്പോൾ ചർച്ചയാവുകയാണ്. നടി കനി കുസൃതിയോട് രണ്ട് വർഷം മുമ്പ് അനിൽ പറഞ്ഞ വാക്കുകളാണ് ആരാധകരെ വീണ്ടും വേദനയിൽ ആഴ്ത്തിയിരിക്കുന്നത്. 

2018 ഫെബ്രുവരി 13ന് കനി കുസൃതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടാണ് ഇത്. അനിൽ മരിച്ചുവെന്ന് കനി സ്വപ്നം കാണുകയും പിറ്റേന്ന് രാവിലെ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുള്ളത്. "മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ... പേടിക്കണ്ട നീ വന്നിട്ടേ ചാകു" എന്ന ക്യാപ്ഷനോടെ അന്ന് അനിൽ ഈ ചാറ്റ് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

Aniletta...

Posted by Kani Kusruti on Friday, 25 December 2020

ഈ ചാറ്റ് ഇപ്പോൾ കനി കുസൃതിയും പങ്കുവച്ചിട്ടുണ്ട്. "മരിച്ചു എന്ന് സ്വപ്നം കണ്ടാൽ ആയുസ്സ് കൂടും ന്നാണ് കനീ. ചിലപ്പോ ആ സ്വപ്നം ആയിരിക്കും ഇവിടെ വരെ എത്തിച്ചത്. Who knows", എന്നാണ് കനിയുടെ പോസ്റ്റിന് താഴേ വന്നിരിക്കുന്ന ഒരു കമന്റ്. 

കഴിഞ്ഞദിവസം  മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.