മോഹൻലാലിന്റെ ഫോട്ടോ പങ്കുവെച്ച് അനീഷ് ഉപാസന.

സംവിധായകനായും ഫോട്ടോഗ്രാഫറായും മലയാളത്തിന്റെ പ്രിയം സ്വന്തമാക്കിയ കലാകാരനാണ് അനീഷ് ഉപാസന. മോഹൻലാലിന്റെയടക്കം ഒട്ടേറെ ഫോട്ടോഷൂട്ടുകള്‍ അനീഷ് ഉപാസന നടത്തിയിട്ടുണ്ട്. അനീഷ് ഉപസാനയെടുത്ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ മോഹൻലാലിന്റെ പുതിയ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് അനീഷ് ഉപാസന.

എന്തോ, ഇഷ്‍ടമാണ് എല്ലാവർക്കും എന്നെ എന്ന സിനിമാ ഡയലോഗാണ് അനീഷ് ഉപാസന ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒരു ഫാൻ ബോയി എന്നും അനീഷ് ഉപാസന എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ തീം അടിസ്ഥാനമാക്കിയും അനീഷ് ഉപാസന മോഹൻലാലിന്റെ ഫൂട്ടോഷൂട്ട് നടത്തിയിരുന്നു.

ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് ഇപോള്‍ മോഹൻലാല്‍.

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona