'പേരന്‍പ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്ത താരമാണ് അഞ്ജലി അമീര്‍. ട്രാന്‍സ്‍വുമണായ അഞ്ജലി ആദ്യ സീസണ്‍ 'ബിഗ് ബോസി'ലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അധിക സമയം അഞ്ജലിക്ക് അവിടെ തുടരാന്‍ സാധിച്ചില്ലെങ്കിലും ദിവസങ്ങള്‍ക്കകം പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചായിരുന്നു അഞ്ജലിയുടെ മടക്കം.

വിശേഷങ്ങള്‍ക്കൊപ്പം തന്നെ വിവാദങ്ങളും അഞ്ജലിയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറ്റിവച്ച് പുതിയൊരു വിശേഷവുമായാണ് അഞ്ജലി എത്തുന്നത്. അഞ്ജലിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് വാര്‍ത്തയാകുന്നത്. വിവാഹ ദിനത്തിലേതെന്ന പോലെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് ജ്വല്ലറിയില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. വിവാഹമാണോ എന്ന ചോദ്യവുമായാണ് ആരാധകര്‍ എത്തുന്നത്. ചില പ്രത്യേക സംഭവങ്ങള്‍ വരുന്നുവെന്ന കുറിപ്പോടെയായിരുന്നു അഞ്ജലി ചിത്രം പങ്കുവച്ചത്. ഇതോടെ നടിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്. അതേസമയം പെട്ടെന്ന് സസ്പെന്‍സ് പൊളിക്കൂവെന്ന് പറയുന്നവരുമുണ്ട്.