കോട്ടയം:  ടൊവിനോയും സംയുക്താമേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എടയ്ക്കാട് ബറ്റാലിയന്‍ 06 ലെ 'നീ ഹിമമഴയായ് വരൂ എന്ന ഗാനം' വൈറലായിരുന്നു. ടൊവിനോ ചിത്രം തീവണ്ടിയിലെ ഹിറ്റ് ഗാനം സംവിധാനം ചെയ്ത കൈലാസ് മേനോന്‍ തന്നെയാണ് പുതിയ ഗാനവുമൊരിക്കിയിരിക്കുന്നത്.  ഹരിനാരായണന്‍റെ വരിക കെ എസ് ഹരിശങ്കറും നിത്യാമാമ്മനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

ഇപ്പോഴിതാ നീ ഹിമകണമായ് വരൂ എന്ന മനോഹരമായ ഗാനത്തിന് ' ക്ലാസിക്കല്‍ ടച്ചില്‍ നൃത്താവിഷ്കാരം ഒരുക്കിയ നര്‍ത്തകി അഞ്ജലിയുടെ കവര്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോട്ടയം പുതുപ്പള്ളിയിലെ അഞ്ജലി ഹരി ഒരുക്കിയ നൃത്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോട്ടയം പുതുപ്പള്ളിയില്‍ കലാകളരി എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് അഞ്ജലി. 

ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്. നവാഗത സംവിധായകന്‍ സ്വപ്നേഷ് നായര്‍ക്കുവേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് പി ബാലചന്ദ്രനാണ്. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.