മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി  ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സോമന്‍ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണ് 'അഞ്ചിൽ ഒരാൾ തസ്കരൻ'. 

കൊച്ചി: സത്യജിത് റേ ഗോൾഡൻ ആർക് പുരസ്കാരം അഞ്ചിൽ ഒരാൾ തസ്കരൻ(Anjil Oral Thaskaran) എന്ന ചിത്രത്തിന്. മൂന്ന് അവാർഡുകളാണ് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിനു ലഭിച്ചത്. മികച്ച ഫാമിലി ത്രില്ലര്‍, പുതുമുഖ നായകൻ, നവാഗത സംഗീത സംവിധായകൻ എന്നീ അവാർഡുകളാണ് ചിത്രത്തെ തേടിയെത്തിയത്.

തന്റെ കന്നി ചിത്രത്തിനു ലഭിച്ച അവാർഡ് കരിയറിൽ മികച്ച തുടക്കമാകുമെന്ന് പുതുമുഖ നായകൻ സിദ്ധാര്‍ഥ് രാജന്‍ പറഞ്ഞു. 'അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ള' എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായിത്തീർന്ന ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫിനാണ് നവാഗത സംഗീത സംവിധായകനുള്ള അവാര്‍ഡ്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സോമന്‍ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണ് 'അഞ്ചിൽ ഒരാൾ തസ്കരൻ'. ജയശ്രീ സിനിമാസിന്റെ ബാനറില്‍ പ്രതാപന്‍ വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിർമിക്കുന്നു. തിരക്കഥ, സംഭാഷണം- ജയേഷ് മൈനാഗപ്പള്ളി. സ്‌ക്രിപ്റ്റ് അസോസിയേറ്റ്- പ്രസാദ് പണിക്കര്‍. രണ്‍ജി പണിക്കര്‍, അംബിക, കലാഭവന്‍ ഷാജോണ്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, പാഷാണം ഷാജി, നീന കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പി. കെ. ഗോപി, പി.ടി. ബിനു എന്നിവരുടെ ഗാനങ്ങള്‍ക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.

'എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന് ആളുകൾ പറയുമ്പോൾ'; ചിത്രവുമായി രഞ്ജിനി ഹരിദാസ്

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജിനി ഹരിദാസിന്റേത്(Ranjini Haridas). അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

"എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ പറയാൻ ശ്രമിക്കുമ്പോൾ, നമ്മൾ", എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കലിനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ റിമ, മിനി സ്കർട്ട് അണിഞ്ഞെത്തിയതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രഞ്ജിനിയും പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

രഞ്ജിനിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി രം​ഗത്തെത്തുന്നത്. "ഈ ചിത്രം ഒരു ചിരി കലാപമാണ്, നിങ്ങൾ എങ്ങനെ ജീവിക്കണം ... എന്ത് വസ്ത്രം ധരിക്കണം ... എന്ത് പറയണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാണ്", എന്നിങ്ങനെയാണ് കമന്റുകൾ.