ജുറാസിക് പാര്‍ക്ക് അടക്കമുള്ള ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് സ്റ്റീവെൻ സ്‍പീല്‍ബെര്‍ഗ്.  സ്‍പീല്‍ബെര്‍ഗ് തന്റെ പുതിയ സിനിമയുമായി എത്തുകയാണ്. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമയാണ് സ്‍പീല്‍ബെര്‍ഗ് ഒരുക്കുന്നത്. അൻസൽ എൽഗോർട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

സ്‍പീല്‍ബെര്‍ഗിന്റെ സിനിമയില്‍ അഭിനയിക്കുന്നത് ഒരു സ്വപ്‍നമായിരുന്നുവെന്ന് അൻസൽ എൽഗോർട് പറയുന്നു. വെസ്റ്റ് സൈഡ് സ്റ്റോറി ഒരു മായാജാലം പോലെയാണ്. മികച്ച ഒരു അനുഭവമാണ് ഇത്. സിനിമ മേഖലയിലെ അതികായകരുമായി പ്രവര്‍ത്തിക്കുകയെന്നത് വലിയ കാര്യമാണ്- അൻസൽ എൽഗോർട് പറയുന്നു. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന പ്രമുഖ സംഗീതം ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അതേ സംഗീതവും നൃത്തവുമൊക്കെയാണെങ്കിലും സ്‍പീല്‍ബെര്‍ഗിന്റെ ഒരു കാഴ്‍ചപ്പാട് സിനിമയെ പുതിയ തലത്തിലെത്തിക്കുന്നുവെന്നും അൻസൽ എൽഗോർട് പറയുന്നു.  1961ലും വെസ്റ്റ് സൈഡ് സ്റ്റോറി എന്ന സിനിമ പ്രദര്‍ശനത്തിന് എത്തിയിരുന്നു.