Asianet News MalayalamAsianet News Malayalam

'അന്തരം ' ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലേക്ക്

ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന  'അന്തരം' ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

antharam got selection in jaipur international film festival
Author
Thiruvananthapuram, First Published Nov 11, 2021, 8:05 PM IST

തിരുവനന്തപുരം: രാജ്യത്തെ ശ്രദ്ധേയമായ  ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക്  ഫോട്ടോ ജേർണലിസ്റ്റ്  പി .അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുത്തു. വിവിധ ഭാഷകളില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണുള്ളത്. അതിലൊന്നാണ് അന്തരം. ഇന്ത്യയ്ക്ക് പുറമെ ചൈന,ജപ്പാന്‍, റഷ്യ, സ്വിറ്റ്സര്‍ലന്‍റ്,
ജര്‍മ്മനി,നെതര്‍ലന്‍റ്, കാനഡ, ബ്രസീല്‍, പോര്‍ച്ചുഗല്‍,കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പതിനാലാമത് ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവെലില്‍(ജെ ഐ എഫ് എഫ്- 2022) അരങ്ങേറും. 

2022 ജനുവരി 7 മുതല്‍ 11 വരെയാണ് ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ നടക്കുന്നത്.  ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന  'അന്തരം' ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
എ.മുഹമ്മദാണ് ഛായാഗ്രാഹകൻ.  കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍.

antharam got selection in jaipur international film festival

 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി. അഭിജിത്ത് പറഞ്ഞു.
 ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കിയ  ശ്രദ്ധേയനായ  ഫോട്ടോ ജേർണലിസ്റ്റാണ്  പി അഭിജിത്ത്.

രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി , രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാനര്‍-ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്.

antharam got selection in jaipur international film festival

സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര,  പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി,  ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്റ്റന്‍റ്- വിപിന്‍ പേരാമ്പ്ര, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഹുല്‍ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി. അൻജിത്ത്, ലൊക്കേഷന്‍ മാനേജര്‍- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോര്‍ട്ട്- എ സക്കീര്‍ഹുസൈന്‍, സ്റ്റില്‍സ്- കെ വി ശ്രീജേഷ്, എബിന്‍  സോമന്‍, ടൈറ്റില്‍ കെന്‍സ് ഹാരിസ്, ഡിസൈന്‍സ്- അമീര്‍ ഫൈസല്‍, സബ് ടൈറ്റില്‍സ്- എസ് മുരളീകൃഷ്ണന്‍, ലീഗല്‍ അഡ്വൈസര്‍- പി ബി റിഷാദ്, മെസ് കെ വസന്തന്‍, ഗതാഗതം- രാഹുല്‍ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

Follow Us:
Download App:
  • android
  • ios