Asianet News MalayalamAsianet News Malayalam

Marakkar : 'മരക്കാർ' വലിയൊരു വിജയമാകട്ടെ; നന്ദി പറഞ്ഞ് ആന്റണിയും മോഹൻലാലും

മരക്കാര്‍ സിനിമയില്‍ പങ്കാളികളായവര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും. 

Antony Perumbavoor and Mohanlal say thanks entire team for marakkar
Author
Kochi, First Published Dec 1, 2021, 7:57 PM IST

'മരക്കാർ'(Marakkar: Arabikadalinte Simham) എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചിത്രത്തിൽ പങ്കാളികളായവർക്കും അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞ് ആന്റണി പെരുമ്പാവൂരും(antony perumbavoor) മോഹൻലാലും(mohanlal). സിനിമയുടെ ഒരു ഫ്രെയിം പോലും പുറത്തുപോകാതെ ഇത്രയും നാൾ കൊണ്ടുപോകാൻ നമുക്ക് സാധിച്ചു. ഇപ്പോൾ മൂന്ന് വർഷത്തിന് ശേഷം ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വലിയൊരു വിജയമായി ചിത്രം മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 

ആശീർവാദ് സിനിമാസിന്റെ ചിത്രങ്ങളെ എല്ലാക്കാലത്തും ഏറ്റെടുത്ത മലയാളി പ്രേക്ഷകരോട് ഒത്തിരി നന്ദിയുണ്ടെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. "ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷമുള്ള ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. കാരണം എന്റെ ജീവിതത്തിന്റെ യാത്ര, കുഞ്ഞാലി മരക്കാർ പോലൊരു സിനിമവരെ എത്തി നിൽക്കുകയാണ്. അതില്‍ ദൈവത്തോടും ലാൽ സാറിനോടും വളരെയധികം നന്ദിയുണ്ട്. ആശീർവാദ് സിനിമാസിന്റെ ചിത്രങ്ങളെ എല്ലാക്കാലത്തും വളരെ സ്നേഹത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതിന് മലയാളി പ്രേക്ഷകരോട് ഒത്തിരി നന്ദിയുണ്ട്. മരക്കാർ പോലൊരു വലിയ സിനിമ നിർമ്മിക്കാൻ കഴിയുന്നത് നിങ്ങൾ ഓരോരുത്തരും നൽകിയ സപ്പോർട്ടിലൂടെയാണ്. നല്ലൊരു വിജയമായി സിനിമ മാറട്ടെ, മാറും. സിനിമയിൽ സഹകരിച്ച പ്രിയദർശൻ സാറ് മുതലുള്ള എല്ലാവരേയും ഈ അവസരത്തിൽ ഓർക്കുകയാണ്", ആന്റണി പെരുമ്പാവൂർ പറയുന്നു. 

"ആശീർവാദ് സിനിമാസിനെ സംബന്ധിച്ചിടത്തോളം വലിയൊരു സിനിമ തന്നെയാണ് കുഞ്ഞാലി മരക്കാർ. അവരുടെ 25മത്തെ സിനിമ എന്നു പറയുന്നത് വലിയ കാര്യമാണ്. 2018 ഡിസംബർ 1നാണ് ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങുന്നത്. കറക്ട് മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം സിനിമ റിലീസിനൊരുങ്ങുകയാണ്. പ്രേക്ഷകരും നമുക്കൊപ്പം കാത്തിരുന്നു. നരസിംഹം മുതൽ ഏറ്റവും നല്ല സിനിമകൾ എടുത്ത കമ്പനിയാണ് ആശീർവാദ് സിനിമാസ്. അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിലുള്ള നന്ദി ഞാൻ അറിയിക്കുന്നു. തിർച്ചയാകും മരക്കാർ വലിയൊരു വിജയമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള കഷ്ടപ്പാടുകൾ ആ സിനിമയിൽ ഉണ്ട്. മുമ്പ് ഈ സിനിമ റിലീസായി കൊവിഡ് പ്രോട്ടോക്കോളും കാര്യങ്ങളുമൊക്കെ വന്നിരുന്നുവെങ്കിൽ വേറൊരു ദിശയിലേക്ക് നമ്മുടെ ജീവിതം തന്നെ മാറിയേനെ. സിനിമയുടെ ഒരു ഫ്രെയിം പോലും പുറത്തുപോകാതെ ഇത്രയും നാൾ കൊണ്ടുപോകാൻ നമുക്ക് സാധിച്ചു. ഇപ്പോൾ ചിത്രം മൂന്ന് വർഷത്തിന് ശേഷം പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വലിയൊരു വിജയമായി മാറട്ടെയെന്ന് ഞാനും പ്രാർത്ഥിക്കുന്നു. സിനിമയിൽ പങ്കാളികളായ എല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. നമ്മുടെ ഒരു ഫാമിലി പോലെയാണ് സിനിമ മുന്നോട്ട് പോയ്ക്കോണ്ടിരുന്നത്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന സിനിമയ്ക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ",എന്ന്  മോഹൻലാൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios