Asianet News MalayalamAsianet News Malayalam

'ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന്'; ആശംസയുമായി ആന്റണി പെരുമ്പാവൂർ

ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകൾ എന്നാണ് ആന്റണി കുറിച്ചത്. 
 

antony perumbavoor birthday wishes to mohanlal
Author
Kochi, First Published May 21, 2021, 8:57 AM IST

ലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തന്റെ 61ാമത് പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. താരത്തിന്റെ ആരാധകർ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം തന്നെ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. താരങ്ങൾ ഉൾപ്പടെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് ആശംസയുമായി എത്തുന്നത്. ഇപ്പോഴിതാ മോഹൻ‍ലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ. 

ഫേസ്ബുക്കിലൂടെയാണ് ആന്റണി ആശംസകൾ അറിയിച്ചത്. ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകൾ എന്നാണ് ആന്റണി കുറിച്ചത്. 

'ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകൾ... ഇനിയും ഒരുപാട് വിസ്മയങ്ങൾ സമ്മാനിക്കാൻ ലാൽ സാറിന് കഴിയട്ടെ എന്ന പ്രാർഥനയോടെ, എന്റെയും കുടുംബത്തിന്റെയും സ്നേഹാശംസകൾ..' ആന്റണി കുറിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios